ക്യാന്‍വാസിലെ പ്രണയം....
ഇതില്‍ നിറയെ നമ്മള് പങ്കുവെച്ച ഇന്നലെകളാണ്.... മനസ്സ് പങ്കിട്ടെടുത്ത പ്രണയവും എല്ലാത്തിനും സാക്ഷിയായ മഴയും ഇവിടെയുണ്ട്.... ഈ ക്യാന്‍വാസില്‍ പതിഞ്ഞ മുഖങ്ങള്‍ നമ്മളുടെത് മാത്രമാണ്....
Saturday, 28 May 2011
മിഴി നനയിച്ച പ്രണയം....
1)
വാക്കുകള്‍ വീണു ചിതറിയ മനസ്സ് തുളച്ചു
അക്ഷരങ്ങള്‍ പുറത്തേക്കു ഒഴുകുന്നു...
കാത്തു വെച്ചിരുന്ന വാക്കുകള്‍ ഞാന്‍
അവള്‍ക്കു നീട്ടിയപ്പോള്‍ നീണ്ട മൗനം
മുറിക്കാതെ അവള്‍ കടന്നു പോയി....
അന്ന് സായാഹ്നത്തില്‍ കൂര്‍ത്ത വാക്കുകള്‍
നല്‍കി അവളെന്‍റെ ഹൃദയം മുറിച്ചു....
പ്രണയ വികാരത്തിന്‍റെ തീവ്ര നിമിഷങ്ങളില്‍,
ആരും കാണാതെ ഞാന്‍ എന്‍റെ മനസ്സ് മറച്ചു പിടിച്ചു....
എന്നിട്ടും ആരൊക്കെയോ എന്നെ നോക്കി ഗൂഡമായി ചിരിച്ചു....
വിഡ്ഢി ചിരിയുമായി ഞാനും വെറുതെ....
പ്രണയ രക്തം നിറഞ്ഞ മിഴികള്‍ എന്‍റെ കാഴ്ചയെ
മറച്ചു നിറഞ്ഞു...
നഷ്ട്ടപ്പെട്ടവന്‍റെ വിലാപങ്ങള്‍ക്ക് ഒരു കാതും
ചെവി കൊടുത്തില്ല....
2)
വെളിപ്പെടുത്തലിന്‍റെ നിമിഷങ്ങളില്‍
രക്തം വറ്റിപ്പോയ സ്വന്തം മുഖം തന്നെ ആയിരുന്നു മനസ്സ് നിറയെ..
നാളെ ഞാന്‍ യാത്രയാകുന്നു....
എല്ലാം മറക്കുവാനും സിരകളിലേക്ക്
പതിഞ്ഞിറങ്ങുന്ന തണുപ്പിന്‍റെ കൈകളില്‍
മനസ്സോളിപ്പിക്കാനുള്ള യാത്ര....
മനസ്സില്‍ വിങ്ങി നിറയുന്ന
ഇനിയുംമൂറാത്ത കണ്ണുനീര്‍ തുള്ളികളെ ഞാന്‍
എവിടെയൊളിപ്പിക്കും....
ആദ്യ പ്രണയം....
പ്രണയിച്ചു തുടങ്ങിയത് എന്നാണ് എന്ന്
എനിക്ക് അറിയില്ല....
ആദ്യമായി അവളെ കണ്ടപ്പോള്‍
എനിക്ക് പ്രണയം തോന്നിയോ എന്നും അറിയില്ല....
എങ്കിലും ഞാന്‍ പ്രണയം എന്താണെന്നു അറിഞ്ഞത്
അവളില്‍ നിന്നാണ്....
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പകലില്‍, കലാലയത്തിന്‍റെ
ആദ്യമായി അവളെ കണ്ടപ്പോള്‍
എനിക്ക് പ്രണയം തോന്നിയോ എന്നും അറിയില്ല....
എങ്കിലും ഞാന്‍ പ്രണയം എന്താണെന്നു അറിഞ്ഞത്
അവളില്‍ നിന്നാണ്....
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പകലില്‍, കലാലയത്തിന്‍റെ
ഇടനാഴിയില്‍ വച്ച് ഞങ്ങള്‍ ആദ്യമായി
സൗഹൃദം പങ്കു വെച്ചു......
പറയാന്‍ കൊതിച്ചതെല്ലാം പരസ്പരം പറഞ്ഞു കഴിഞ്ഞപ്പോള്‍
ഇനി ഒന്നും ബാക്കിയില്ല എന്ന് തോന്നി ....
ഞങ്ങള്‍ക്ക് വാക്കുകള്‍ അന്യമായപ്പോള്‍ മനസ്സിലായി
ഞങ്ങള്‍ പ്രണയിക്കുകയാണ് എന്ന്....
കലാലയത്തിലെ ഓരോ മണല്‍ തരികള്‍ക്കും ഞങ്ങളുടെ
പ്രണയം പരിചിതമായിരുന്നു....
ഇന്ന് വര്‍ഷങ്ങള്‍ ബാക്കിയാക്കി അവള്‍ തനിച്ചു ദൈവത്തിന്‍റെ
പറയാന്‍ കൊതിച്ചതെല്ലാം പരസ്പരം പറഞ്ഞു കഴിഞ്ഞപ്പോള്‍
ഇനി ഒന്നും ബാക്കിയില്ല എന്ന് തോന്നി ....
ഞങ്ങള്‍ക്ക് വാക്കുകള്‍ അന്യമായപ്പോള്‍ മനസ്സിലായി
ഞങ്ങള്‍ പ്രണയിക്കുകയാണ് എന്ന്....
കലാലയത്തിലെ ഓരോ മണല്‍ തരികള്‍ക്കും ഞങ്ങളുടെ
പ്രണയം പരിചിതമായിരുന്നു....
ഇന്ന് വര്‍ഷങ്ങള്‍ ബാക്കിയാക്കി അവള്‍ തനിച്ചു ദൈവത്തിന്‍റെ
അടുത്തേക്ക് പോയപ്പോള്‍
ഞാനും എന്‍റെ ഓര്‍മകളും ബാക്കി....
ഇന്ന് ഗൃഹാതുരതമായ ഓരോ പകലുകളിലും
അവള്‍ എന്‍റെ ഓര്‍മകള്‍ക്ക് കൂട്ടായുണ്ട്....
ഞാനും എന്‍റെ ഓര്‍മകളും ബാക്കി....
ഇന്ന് ഗൃഹാതുരതമായ ഓരോ പകലുകളിലും
അവള്‍ എന്‍റെ ഓര്‍മകള്‍ക്ക് കൂട്ടായുണ്ട്....
Thursday, 26 May 2011
Subscribe to:
Posts (Atom)